ഡിജിറ്റല്‍ സ്‌ക്വയറും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും ഉദ്ഘാടനം ചെയ്തു; ബിഗ് ടി.വി അവാര്‍ഡ് ജേതാവും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവുമായ ബാലകൃഷ്ണന്‍ പെരിയഉദ്ഘാടനം നിര്‍വഹിച്ചു

പെരിയ:ജി.യു.പി.എസ് ആയമ്പാറ സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയറിന്റെയും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനം ബിഗ് ടി.വി അവാര്‍ഡ് ജേതാവും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവുമായ ബാലകൃഷ്ണന്‍ പെരിയ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം രാമകൃഷ്ണന്‍ പെരിയ, വാര്‍ഡ് അംഗം ഗംഗാധരന്‍, എസ്.എം.സി ചെയര്‍മാന്‍ മോഹനന്‍ കുണ്ടൂര്‍, എം.പി.ടി.എ പ്രസിഡന്റ് വത്സല കെ.പി, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പുഷ്പ കെ.എന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മധു പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദിവ്യ പി നന്ദിയും പറഞ്ഞു.

 

error: Content is protected !!