കാഞ്ഞങ്ങാട്: ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് കാഞ്ഞങ്ങാട് നോര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എന്‍ജിനീയറിങ് പ്രൊഫഷണലുകള്‍ക്കായി കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, റെയിന്ഫോസ്മെന്റ് ഡീറ്റൈലിങ് എന്നീ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗാന്ധി ജയന്തി ദിനാചാരണത്തിന്റെ ഭാഗമായി പ്രത്യേക പുഷ്പാര്‍ച്ചനയും നടത്തി.
ഹോസ്ദുര്‍ഗ് ലയണ്‍സ് ഹാളില്‍ നടന്ന പരിപാടി ലെന്‍സ്ഫെഡ് ഹോസ്ദുര്‍ഗ് ഏരിയ പ്രസിഡന്റ് അഖില്‍ പി. വി. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എച്ച് അയ്യൂബ് അധ്യക്ഷനായി. ലെന്‍സ്ഫെഡ്-ഏഷ്യാനെറ്റ് ന്യൂസ് എഞ്ചിനീയര്‍സ് അവാര്‍ഡ് ബെസ്റ്റ് റെസിഡന്‍ഷ്യല്‍ പ്രൊജക്റ്റ് അവാര്‍ഡ് ജേതാവ് അഖില്‍ പി. വി യെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സി.വി. വിനോദ് ഉപഹാരം നല്കി ആദരിച്ചു. നോര്‍ത്ത് യൂണിറ്റ് സെക്രട്ടറി ജംഷീദ് കുന്നുമ്മല്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് നടന്ന വിവിധ സാങ്കേതിക സെഷനുകളില്‍ അഷ്റഫ് പറമ്പത്ത്, വിജയന്.എം എന്നിവര്‍ ക്ലാസ് എടുത്തു.
ചടങ്ങില്‍ ഹോസ്ദുര്‍ഗ് ഏരിയ സെക്രട്ടറി സുരേഖ്, യൂണിറ്റ് ഇന്‍-ചാര്‍ജ് നിസാമുദ്ദീന്‍, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ്.പി,മുഫീദ സി. എച്ച്,മുഹ്സിന്,നാരായണന്, ഷിജിത.എസ് എന്നിവര്‍ സംസാരി ച്ചു . യൂണിറ്റ് ട്രഷറര്‍ ബീന കല്ലിങ്കല്‍ നന്ദി പറഞ്ഞു.
