ഗാന്ധി ജയന്തി ദിനത്തില്‍ പരപ്പടൗണ്‍ ശുചീകരിച്ചു

പരപ്പ : ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സ്വച്ഛത ഹി സേവാ, കൈയ്യോട് കൈ, എന്ന പരിപാടിയുടെ ഭാഗമായി കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരപ്പ ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് ശുചീകരണ പ്രവര്‍ത്തനം നടത്തി. ടൗണ്‍ പരിസരത്ത് കെട്ടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും പൊതു സ്ഥലങ്ങള്‍ ശുചികരിക്കുകയും ചെയ്തു. ശുചിത്വ ബോധവും പരിസര സംരക്ഷണവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിജയന്തി ദിനത്തില്‍ ഇത്തരം ശുചീകരണം പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ പ്രവര്‍ത്തന ഉദ്ഘാടനത്തില്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍ ജലേഷ്, ജനപ്രതിനിധികളായ ഓമന, സെറീന, പരപ്പ റോട്ടറി ക്ലബ്ബ് അംഗങ്ങളായ ഡോ. സജിവ് , മറ്റം റോയി ജോര്‍ജ്ജ്, അജയന്‍ സി.വി, സുരേഷ് കുമാര്‍, പ്രിയദര്‍ശ്ശിനി ക്ലബ്ബ് ,ഹരിത കര്‍മ്മ സേന, പൊതുപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!