മുളവന്നൂര്‍ ഭഗവതി ക്ഷേത്രം കഴകത്തില്‍ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടന്നുവന്ന സ്വര്‍ണ്ണ പ്രശ്‌നചിന്ത സമാപിച്ചു

കാഞ്ഞങ്ങാട്: മുളവന്നൂര്‍ ഭഗവതി ക്ഷേത്രം കഴകത്തില്‍ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച്
15 ദിവസമായി നടന്നുവന്ന
സ്വര്‍ണ്ണ പ്രശ്‌നചിന്ത സമാപിച്ചു.
കഴിഞ്ഞ മാസം 12നാണ്
പ്രമുഖ ജ്യോതിഷ പണ്ഡിതരായ പയ്യന്നൂര്‍ സദനം നാരായണ പൊതുവാള്‍, പിലിക്കോട് രാമചന്ദ്രന്‍ പണിക്കര്‍, ജന്മകണിശന്‍ ഇരിയ സുരേഷ് ജ്യോത്സ്യര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു
സ്വര്‍ണ്ണപ്രശ്‌ന ചിന്ത ആരംഭിച്ചത്.
2030ല്‍
ഭഗവതി ക്ഷേത്ര കഴകത്തില്‍ പെരുങ്കളിയാട്ടം
നടത്താന്‍ തീരുമായിരുന്നു.
ഇതിന്റെ ഭാഗമായി വളപ്പില്‍ കൊച്ചി കാവ് നവീകരണവുമായി ബന്ധപ്പെട്ട്
ഈ മാസം 13ന് കാവില്‍ വെച്ച് സ്വര്‍ണ്ണ പ്രശ്‌നം നടത്താന്‍ തീരുമാനമായി.
അവസാന ദിവസമായ ഇന്നലെ
നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയും
ബിജെപി സംസ്ഥാന സമിതി
അംഗം
രവീശ തന്ത്രി കുണ്ടാര്‍ ക്ഷേത്രം സന്ദര്‍ശിച്ചു.
ക്ഷേത്രത്തിലെത്തിയ രവീശ തന്ത്രിയെ
ക്ഷേത്രം പ്രസിഡന്റ് എം.വി. വിശ്വനാഥന്‍ മലയാക്കോള്‍, സെക്രട്ടറി മനേഷ്‌കുമാര്‍ ചേമന്തോട്, ട്രഷറര്‍ തമ്പാന്‍ പെരിയേടത്ത്,
പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പ്രേംരാജ് കാലിക്കടവ്,വിജയന്‍ മുളവന്നൂര്‍, എം കുമാരന്‍ വാഴക്കോട് തുടങ്ങിയവര്‍ചേര്‍ന്ന് സ്വീകരിച്ചു.

 

error: Content is protected !!