ഗാന്ധി ജയന്തി ദിനത്തില്‍ പെരിയ ടൗണ്‍ ശുചീകരിച്ച് പെരിയാസ് പെരിയ ക്ലബ് പ്രവര്‍ത്തകര്‍

പെരിയ: ഗാന്ധി ജയന്തി ദിനത്തില്‍ പെരിയാസ് ക്ലബ് പ്രവര്‍ത്തകരും പെരിയാസ് വുമണ്‍സ് ക്ലബ് പ്രവര്‍ത്തകരും ടൗണിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പു ചവറുകളും പെറുക്കി വൃത്തിയാക്കി. ക്ലബ് ഭാരവാഹികളായ അജിത്, കുമാരന്‍, അനില്‍, കുഞ്ഞിക്കണ്ണന്‍, മണികണ്ഠന്‍, പ്രശാന്ത്, രാഗേഷ്,രജിത്, രാജില്‍കുമാര്‍, വിഭിന, പൂര്‍ണ്ണിത, ശരണ്യ, വിനീത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ലബ്ബിന്റെ ഈ പ്രവര്‍ത്തിയെ വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ് അഭിനന്ദിച്ചു.

 

error: Content is protected !!