ഉപ്പ് വഴി വന്ന മഹത്തായ പോരാട്ടം

സന്തോഷ് ഒഴിഞ്ഞ വളപ്പ്

മഹാത്മാഗാന്ധി നമ്മുടെ മനസ്സിന്റെ ആഴങ്ങളില്‍ ജീവിക്കുന്ന സുഗന്ധമാണ് സമാധാനത്തിന്റെ വിത്ത് വിതച്ച് സ്വാതന്ത്ര്യം കൊയ്ത ധീരതയുടെ പേരാണ് ഗാന്ധിജി ഓരോ ഗാന്ധി ജയന്തിയും അതുകൊണ്ട് തന്നെ പുതിയ തുറസ്സാണ് ഇന്ത്യക്കാര്‍ക്ക് അടിമത്വത്തിന്റെ ദീര്‍ഘ വിലാപങ്ങള്‍ക്ക് മുകളില്‍ ഐക്യത്തിന്റെ പച്ചപ്പായസ്വാതന്ത്യ മോഹം മഹാത്മജി പടര്‍ത്തിയത് ഹൃദയത്തില്‍ പുതിയ മേളപദങ്ങള്‍ തീര്‍ത്താണ് അതില്‍ പ്രധാനമാണ് 1930 ല്‍ ആരംഭിച്ച സിവില്‍ നിയമലംഘനപ്രസ്ഥാനം ഉപ്പ് കേവലം രുചിഭേദമല്ല അത് എല്ലാവിഭാഗം ജനങ്ങളുടെയും നാഡീ ഞരമ്പില്‍ ഊര്‍ജം പ്രവഹിക്കുന്ന അതിജീവനമാണ് സോഡിയം കുറഞ്ഞ് തളരുന്ന മനുഷ്യരെ നാം കാണാറുണ്ട് സമരജ്വാലയായി ഉപ്പുകുറുക്കല്‍ സമരം ദണ്ഡിയില്‍ തുടങ്ങി അത് പയ്യന്നൂര്‍ ഉളിയത്ത് കടവ് വരെ ഏതാണ്ട് രാജ്യം മുഴുവന്‍ ഉണരുന്ന ബ്രിട്ടിഷ് വിരുദ്ധ പ്രതിഷേധമാക്കിയ ഗാന്ധി ഒരു വിസ്മയം തീര്‍ക്കുകയാണ് ചെയ്തത് ദണ്ഡിയിലേക്കുള്ള 78 അനുയായികളുമായുള്ള ബാപ്പുവിന്റെയാത്ര ഗ്രാമാന്തര ജീവിതങ്ങളെ സ്വാതന്ത്ര്യ ബോധത്തിലേക്ക് ഇളക്കിമറിച്ച് വെള്ളക്കാരന്റെ ഉപ്പുനികു തിലംഘിച്ചു വിത്ത് തന്നെങ്കില്‍ കൃഷി പകുതി വിജയിച്ചു എന്ന് പറയാറുണ്ട് നല്ല വിത്ത് ലഭിക്കണമെങ്കില്‍ അവ തിരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം സമാധാനത്തിന്റെ അഹിംസാമാര്‍ഗ്ഗമാണ് ഗാന്ധി തിരഞ്ഞെടുത്ത് വിത്ത് മികച്ച ഫലം ലഭിക്കത്തക്ക രീതിയില്‍ അത് വളര്‍ന്നു വര്‍ണ്ണവിവേചനത്തിന് എതിരെ അമേരിക്കയില്‍ പൊരുതിയ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ ആദര്‍ശപുരുഷന്‍ ഗാന്ധിജി ആയിരുന്നു അമേരിക്കന്‍ ഗാന്ധി എന്നാണ് മാര്‍ട്ടിന്‍ ലൂതറുടെ അപരനാമം ഹൃദയ തീര്‍ത്ഥക്കുളിരില്‍ ശാന്തിയുടെ ഹിമാലയം സന്ദേശം ഉയര്‍ത്ത് ബ്രിട്ടിഷ് ഭരണത്തിന് അന്ത്യം കുറിപ്പിച്ചു മഹാത്മജി വാക്കുകള്‍ക്കപ്പുറം നില്‍ക്കുന്നു ഗാന്ധി എന്ന് കവി മധുസൂദനന്‍ നായരുടെ കവിതയില്‍ പറയുന്നു എത്ര വാക്കുകള്‍ കൊണ്ടെഴുതിയാലും വാക്കുകള്‍ക്കപ്പുറം നില്‍ക്കുന്നു ഗാന്ധി സൂര്യന്റെ വിരലില്‍ ഗാന്ധിയെ കാണുന്ന കവി ലോകത്തിന് വെളിച്ചം വിതറുന്ന ആകൈവിരലുകള്‍ കാണുന്നു സഞ്ചാര സ്വാതന്ത്ര്യം തകര്‍ക്കുന്ന അക്രമത്തിന്റെ വിഷാവേശത്തിന് എന്നും എതിരായിരുന്നു ഗാന്ധി സമാധാനം നിസംഗതയല്ല അത് തലമുറകളിലേക്കുള്ള സ്നേഹത്തിന്റെ പൂന്തോട്ടമാണ് ഭാരത മക്കളെ സംബന്ധിച്ച് ഗാന്ധി ആപൂന്തോപ്പിലെ മഹാസുഗന്ധമാണ് അധികാരത്തിന് എന്നും വെളിയിലായിരുന്നു ബാപ്പുജി ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷനായകന്‍ എന്ന് ആലങ്കാരികമായി പറയാറുണ്ട് ഇന്നും സ്വച്ഛന്ദ നീലവിഹായസ്സില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് സ്വാതന്ത്ര്യത്തിന്റെ ഒരുഘട്ടത്തില്‍ അദ്ദേഹം പറഞ്ഞു പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക അത്രമാത്രം മഹത്തരമായിരുന്നു ഗാന്ധിയുടെ ലക്ഷ്യം സൂര്യചന്ദ്ര ഗോളങ്ങള്‍ ഉള്ളിടത്തോളും നിലനില്‍ക്കുന്ന ഊര്‍ജ്ജമാണ് നമുക്ക് ഗാന്ധിജി ഗ്രാമസ്വരാജിനും സ്വയം തൊഴിലിനും വേലയില്‍ വിളയുന്ന വിദ്യാഭ്യാസത്തിനുമൊക്കെ പ്രാധാന്യം നല്‍കിയമഹാനാണ് ബാപ്പുജി ….. എല്ലാ കണ്ണീര്‍ക്കടലുകള്‍ക്കും മുകളില്‍ ഒരു പ്രകാശ ഗോപുരം പോലെ മഹാത്മജി കത്തിജ്വലിച്ച് നില്‍ക്കുന്നു ലോക സമാധാനത്തിനും മൈത്രിക്കും ശാന്തിക്കും പുരോഗതിക്കും ഗാന്ധിയന്‍ ആശയത്തെക്കാള്‍ വലുതായ ഒന്ന് ഇന്ന് ലോകത്തില്ല എത്രമനോഹരമാണ് ഗാന്ധിയന്‍ പാത…. മഹാത്മജിയുടെ ജന്മദിനത്തില്‍ ആ പുണ്യാത്മാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഹൃദയത്തില്‍ നിന്ന് ആദരം അര്‍പ്പിക്കുന്നു

 

error: Content is protected !!