മാവുങ്കാല്‍:ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാവുങ്കാല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സതീശന് പരക്കാട്ടില്‍ അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ടി. കെ. സൂരജ് അദ്യക്ഷത വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് കെ. വി. പ്രഭാകരന്, അനില്‍കുമാര്‍, രാജു മേലടുക്കം, നാരായണന്, ഉഷ പ്രഭാകരന്,അനിതാ സതീശന്, അജിത, അപ്പച്ചന്, ശാന്ത. കെ. എം എന്നിവര്‍ സംസാരിച്ചു. സതീശന് മാവുങ്കാല്‍ സ്വാഗതവും . ടി. കെ.ശ്രീഹരി നന്ദിയും പറഞ്ഞു.
