നീലേശ്വര: സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും നാടക സംവിധായകനുമായ പടിഞ്ഞാറ്റം കൊഴുവലിലെ വി ശശി നീലേശ്വരം (75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചെറുകുന്നിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. നാടക രംഗത്ത് തന്റേതായ വേറിട്ട വഴി വെട്ടിത്തെളിയിച്ച അദ്ദേഹം നിരവധി പ്രൊഫഷണല്‍, അമച്വര്‍ നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. മലയാള നാടകവേദിക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്
2023-ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
അന്തരിച്ച പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എ. ശാന്തകുമാറിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ എ. ശാന്തകുമാര്‍ നാടക പുരസ്‌കാരത്തിനും വി. ശശി നീലേശ്വരം അര്‍ഹനായിരുന്നു.
ഭാര്യ: മോത്തിറാണി. മക്കള്‍ : ശാന്തി, ഉണ്ണികൃഷ്ണന്‍ .
