കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിര്‍മ്മാണ മേസ്തിരി മരിച്ചു; പുല്ലൂര്‍ മധുരക്കാട്ടെ ജയേഷാണ് മരിച്ചത്

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിര്‍മ്മാണ മേസ്തിരി മരിച്ചു. പുല്ലൂര്‍ മധുരക്കാട് ശാസ്താംകോട്ട അമ്പലത്തിന് സമീപം താമസിക്കുന്ന പി.. ജയേഷ് (48)ആണ് ഇന്ന് രാവിലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് പുല്ലൂര്‍ തട്ടുമ്മല്‍ ജംഗ്ഷനില്‍ വച്ച് ജയേഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ച് പെതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് വീട്ടുകാര്‍ സംസ്‌കാരം നടത്തും. പരേതനായ കയ്യില്‍ വീട്ടില്‍ നാരായണന്റെയും ബാലാമണിയുടെയും മകനാണ്. ഭാര്യ : ധന്യ. മക്കള്‍ :ആദ്യലക്ഷ്മി, ആദ്യമാധവ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരന്‍:വിജേഷ് (ഓട്ടോ ഡ്രൈവര്‍).

 

error: Content is protected !!