തീര്‍ത്ഥംകര കടിഞ്ഞത്തൂര്‍ ശ്രീ അയ്യപ്പ ഭജനമഠം സുവര്‍ണ്ണ ജൂബിലി: ഫണ്ട് ശേഖരണം ഉദ്ഘാടനം നടന്നു; ആദ്യ ഫണ്ട് ചെയര്‍മാന്‍ സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ എം എം കരുണാകരന്‍ ഗുരുസ്വാമിമാര്‍ക്ക് കൈമാറി

തീര്‍ത്ഥംകര: കടിഞ്ഞത്തൂര്‍ ശ്രീ അയ്യപ്പ ഭജനമഠത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നടന്നു. ആദ്യ സംഭാവന സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ എം. എം. കരുണാകരനില്‍ നിന്നും ആഘോഷ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഗുരുസ്വാമിമാര്‍ ഏറ്റുവാങ്ങി.

സമ്മാന കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ പി.വി. മണിയില്‍ നിന്നും സുശീല കേളന്‍ കൂപ്പണ്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ആഘോഷ കമ്മിറ്റി ഓഫീസി ഉദ്ഘാടനം ചെയര്‍മാന്‍ എം. വി.സുകുമാരന്‍ നിര്‍വഹിച്ചു.

ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം. എം.രാഘവന്‍ സ്വാഗതം പറഞ്ഞു.വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ ചടങ്ങില്‍ സംസാരിച്ചു. ഡിസംബര്‍ 24, 25, 26 തീയതികളില്‍ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

error: Content is protected !!