പെരിയ: ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പെരിയയുടെ വാര്‍ഷിക കായികമേള 2026-ന് തുടക്കമായി. കോളേജ് മൈതാനത്ത് നടന്ന ചടങ്ങില്‍ ഐഷാല്‍ മെഡിസിറ്റി എം ഡി ഡോ. മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജയചന്ദ്രന്‍ കീഴോത്ത് അധ്യക്ഷത വഹിച്ചു.കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ വി സാവിത്രി , മുഹമ്മദ് അലി, ഹമീദ് ചിറക്കട എന്നിവര്‍ സംസാരിച്ചു.ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കെ പ്രവീണ്‍കുമാര്‍ സ്വാഗതവും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വി പ്രിയേഷ് നന്ദിയും പറഞ്ഞു.
