മടിക്കൈ: വയോജനങ്ങളെ ആദരിക്കാന്‍ എത്തിയ പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകരെ സിപിഎം നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നര്‍ത്തി വാഹനം തകര്‍ത്തു. വയോജന ദിനമായ ഇന്ന് രാവിലെ
നവജ്യോതി പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ ആദരിക്കാന്‍ പല വീടുകളിലും എത്തിയിരുന്നു.
വിവരമറിഞ്ഞ് എത്തിയ സിപിഎം നേതാവ് ശശീന്ദ്രന്‍ മടിക്കൈയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സിപിഎം പ്രവര്‍ത്തരാണ് ഇവര്‍ സഞ്ചരിച്ച ബിജെപി 64 നമ്പര്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സുശേന്‍ കൂലോം റോഡിന്റെ
കെ എല്‍ 60 പി 1733 നമ്പര്‍ ഓട്ടോ ടാക്‌സിയുടെ ഗ്ലാസ് അടിച്ച് തകര്‍ത്തു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ അനുവദിക്കില്ലയെന്ന് പറഞ്ഞുകൊണ്ടായിരുന്നു അക്രമമെന്ന് സുരേശന്‍ പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെ കൂലോ റോഡില്‍ വെച്ചാണ് സംഭവം. കഴിഞ്ഞ തദ്ദേശസ്വയംഭരണ വകുപ്പ് തിരഞ്ഞെടുപ്പില്‍ മടിക്കൈ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേശന്‍ ജനവിധി തേടിയിരുന്നു.തെരഞ്ഞെടുപ്പില്‍ സിപിഎം കോട്ടയായ മേക്കാട് വാര്‍ഡില്‍ നിന്നും മുന്നൂറോളം വോട്ടുകള്‍ സുരേശന്‍ നേടിയിരുന്നു.
വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി.
മടിക്കൈ വയോജനങ്ങളെ ആദരിക്കാന്‍ എത്തിയ പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകരെ സിപിഎം നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിര്‍ത്തി; ബിജെപി ബൂത്ത്, പ്രസിഡന്റിന്റെ വാഹനം തകര്‍ത്തു
