കെ എസ് ടി എംപ്ലോയീസ് സംഘ് കാസര്‍കോട് ജില്ല സമ്മേളനം നടന്നു; ബി എം എസ് ജില്ലാ കാര്യാലയത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഹരീഷ് കുമാര്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്:കെ എസ് ടി എംപ്ലോയീസ് സംഘ് കാസര്‍കോട് ജില്ല സമ്മേളനം ബി എം എസ് ജില്ലാ കാര്യാലയത്തില്‍ വച്ച് നടന്നു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഹരീഷ് കുമാര്‍ കോഴിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡണ്ട് അനില്‍ ബി. നായരുടെ അധ്യക്ഷനായി . ബിഎംഎസ് കാസര്‍കോട് ജില്ലാ സെക്രട്ടറി കെ. വി. ബാബു, എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി മണികണ്ഠന്‍, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി എന്‍.സി. ടി. ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വിജയന്‍ വയനാട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയകുമാര്‍ സമാരോപ് പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പ്രവീണ മുള്ളേരിയ സ്വാഗതവും ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജയകുമാര്‍ നെല്ലിത്തറ നന്ദിയും പറഞ്ഞു .പുതിയ ഭാരവാഹികളായി അനില്‍ ബി നായര്‍( പ്രസിഡന്റ് ) എം. ജയകുമാര്‍ നെല്ലിത്തറ (വര്‍ക്കിംഗ് പ്രസിഡന്റ്), വസന്തകുമാര്‍( വൈസ് പ്രസിഡന്റ് ), കെ. വി .ഗിരീഷ് (സെക്രട്ടറി), സുരേഷ് പരപ്പ (ജോയിന്റ് സെക്രട്ടറി), പ്രവീണ മുള്ളേരിയ ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!