അജാനൂര്‍: 11-ാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി അജാനൂരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി. വി.തുളസി നിര്‍വ്വഹിച്ചു. സി. ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. അശ്വിനി അധ്യക്ഷത വഹിച്ചു.
ചടങ്ങിന്റെ ഭാഗമായി അജാനൂര്‍ മോഡല്‍ കുടുംബശ്രീ സി. ഡി എസ് അംഗങ്ങള്‍ക്കായി സ്ത്രീജനാരോഗ്യ ബോധവത്കരണ ക്ലാസ്സും ഔഷധ പരിചയവും നടത്തി. ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അജാനൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഷ കെ.വി ക്ലാസിന് നേതൃത്വം നല്‍കി. ദിനാചരണത്തോട് അനുബന്ധിച്ച് സി. ഡി. എസ് അംഗങ്ങള്‍ തയ്യാറാക്കിയ വിവിധ ഇലക്കറികളും ആരോഗ്യ പാനീയങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. വി.രാഘവന്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ടി.ഷൈജു എന്നിവര്‍ സംസാരിച്ചു. സി. ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ കെ. സുമതി സ്വാഗതവും കമ്മ്യൂണിറ്റി കൗണ്‍സിലര്‍ അനില നന്ദിയും രേഖപ്പെടുത്തി.
