വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോക്‌സോ കേസ്

വെള്ളരിക്കുണ്ട്: ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ 18-കാരനെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

 

error: Content is protected !!