കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 3 വര്‍ഷം തടവും 15,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 2 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. മാലോത്ത്
ചുള്ളി കുമ്പ്‌ളിങ്ങല്‍ പ്രിന്‍സ് സിറിയക് (47)നെയാണ് ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് പി എം സുരേഷാണ് ശിക്ഷ വിധിച്ചത്.
2024 ഒക്ടോബര്‍ 14 ന് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് കുട്ടിയുടെ സുഹൃത്തിന്റെ അച്ഛന്‍ ഓടിച്ച കാറില്‍ വെച്ച് പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി തൊട്ടടുത്ത് ഇരിക്കുകയായിരുന്ന 14 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് പോസ്‌കോ ആക്റ്റ് പ്രകാരം ശിക്ഷിച്ചത്. ഹോസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് എസ്. ഐ. സുമേഷ് ബാബു ആണ്. പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.
