കാഞ്ഞങ്ങാട്: ലോക വാര്‍ത്ത ദിനത്തിന്റെ ഭാഗമായി ഗാന്ധി ദര്ശന് ട്രസ്റ്റ് കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവര്‍ത്തക രെ ആദരിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ ആദരം അര്ഹിക്കുന്നവരായിട്ട് പോലും പല പ്പോഴും ആ രീതിയില്‍ ആദരിക്കപ്പെടുന്നി ല്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ട്രസ്റ്റ് ജില്ലാ പ്രസിഡന്റ് അഡ്വ.ടി.കെ സുധാകരന് പറഞ്ഞു. പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്മാന് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി എം കുഞ്ഞികൃഷ്ണന്, വൈസ് പ്രസിഡന്റ് മാത്യു കോളിച്ചാല്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ഫോറം
സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് ഹരി നന്ദിയും പറഞ്ഞു.
