കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാ സി.ബി.എസ് .ഇ. സ്കൂള്‍ കലോത്സവത്തില്‍ 610 പോയിന്റോടെ സെക്കന്‍ഡറി വിഭാഗത്തിലും 285 പോയിന്റോടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ക്രൈസ്റ്റ് സി.എം.ഐ. പബ്ലിക് സ്കൂള്‍ ചാമ്പ്യന്മാരായി. 21 സ്കൂളുകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍, ഗ്രൂപ്പ് ഇനങ്ങളില്‍ 7 ഒന്നാം സ്ഥാനവും 3 രണ്ടാം സ്ഥാനവും നേടിയ സ്കൂള്‍, വ്യക്തിഗത ഇനങ്ങളില്‍ 42 ഒന്നാം സ്ഥാനവും 13 രണ്ടാം സ്ഥാനവും നേടിയാണ് ചാമ്പ്യന്‍ഷിപ്പിലേക്ക് കുതിച്ചത്. വിജയികളെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോര്‍ജ്ജ് പുഞ്ചയില്‍ അഭിനന്ദിച്ചു.
