ഓട്ടോ ഡ്രൈവര്‍ എന്‍.ഗോപാലന്റെ നിര്യാണത്തില്‍ അനുശോചനം സംഘടിപ്പിച്ചു

കോട്ടപ്പാറ :സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനും ബിഎംഎസ് ഓട്ടോ സ്റ്റാന്‍ഡ്
കോട്ടപ്പാറ യൂണിറ്റ് വൈസ് പ്രസിഡന്റുമായ എന്‍.ഗോപാലന്റെ നിര്യാണത്തില്‍ അനുശോചനം സംഘടിപ്പിച്ചു.
കോട്ടപ്പാറ ഓട്ടോ സ്റ്റാന്‍ഡ് നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് വിനീഷ് ചാപ്പയില്‍ അധ്യക്ഷനായി.
സന്തോഷ് വെള്ളു ട, ദാമോധരന്‍, പ്രമോദ്, ശ്രീജിത്ത്, മുരളി കൃഷ്ണന്‍, പ്രവീണ്‍, രാജു, രാജേഷ് എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി ബാബുരാജ് സ്വാഗതവും ട്രഷറര്‍ വിനോദ് ശിവജി നഗര്‍ നന്ദിയും പറഞ്ഞു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭിച്ചത്. മൃത ശരീരം രാവിലെ 9. 45 മണിയോടെ കോട്ടപ്പാറ ഓട്ടോ സ്റ്റാന്‍ഡില്‍ പൊതുദര്‍ശനത്തിന് വെച്ചു. നാടിന്റെ വിവിധ മേഖലയില്‍ നിന്ന്‌നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

 

error: Content is protected !!