ടി.വി. രാജേഷ് ബാബുവിന് ‘ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌ക്കാരം;സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: ഡല്‍ഹി ആസ്ഥാനമായ സെന്‍ട്രല്‍ ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്‌കാരം എഴുത്തുകാരനും ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയില്‍ ദീര്‍ഘകാലത്തെ അനുഭവ സമ്പത്തുള്ള ടി. വി രാജേഷ് ബാബുവിന്. സാഹിത്യ, സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.
കാഞ്ഞങ്ങാട് നെല്ലിക്കാട്ട് പൈരടുക്കം സ്വദേശിയാണ്.
അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ക്യാമല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, മലയാള പുരസ്‌കാരം, കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ്, ശംഖു മുദ്ര പുരസ്‌കാരം, പി. എന്‍ പണിക്കര്‍ സ്മാരക പുരസ്‌കാരം, സപര്യ യുവ പ്രതിഭ പുരസ്‌കാരം നാഷണല്‍ ലിറ്ററേച്ചര്‍ അവാര്‍ഡ്, രബീന്ദ്ര രത്‌ന പുരസ്‌കാരം, കേരള ബുക്സ് ഓഫ് റെക്കോര്‍ഡ്സ്, സാഹിത്യ സ്പര്‍ശ് അവാര്‍ഡ്, ടാഗോര്‍ കലാ സാഹിത്യ അക്കാദമി അവാര്‍ഡ്, കണ്ണൂര്‍ മീഡിയ അവാര്‍ഡ്, കേരള കൗമുദിയുടെ ‘യൂത്ത് എക്സലെന്‍സ് അവാര്‍ഡ’ കൂടാതെ ലണ്ടന്‍ ആസ്ഥാനമായ ടൈം വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ വേള്‍ഡ് റെക്കോര്‍ഡ് എന്നിവ നേടി ശ്രദ്ധേയനായിരുന്നു.പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണ കമ്മിഷനു കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്. ഒക്ടോബര്‍ മാസം തിരുവനന്തപുരം കവടിയാര്‍ സദ് ഭാവനാ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍, ബിഎസ്എസ് ഓള്‍ ഇന്ത്യ ചെയര്‍മാന്‍ ബി.എസ്.ബാലചന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും.

 

error: Content is protected !!