കാഞ്ഞങ്ങാട്:- മുഖ്യമന്ത്രിയുടെ അജ്ഞാത ഫ്‌ലൈറ്റ് യാത്രയുടെ ദുരുക സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അജ്ഞാത സ്‌പോണ്‍സര്‍മാരുടെ മുഖം വരയ്ക്കു സമ്മാനം നേടൂ എന്നാ വ്യത്യസ്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി. കാഞ്ഞങ്ങാട് പട്ടണത്തില്‍ നടത്തിയ പരിപാടി ഡിവൈഎഫ്‌ഐ ജില്ലാ ജോ: സെക്രട്ടറി കെ കനേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് യതീഷ് വാരിക്കട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ ആര്‍ ആര്യ ബ്ലോക്ക് ട്രഷറര്‍ എന്‍ ദീപുരാജ്, ബാലസംഘം ജില്ലാ സെക്രട്ടറി എ അനുരാഗ് എന്നിവര്‍ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു
