കാഞ്ഞങ്ങാട്: സിപിഎമ്മിന്റെ അനശ്വര രക്തസാക്ഷി സഖാവ് അഴീക്കോടന്‍ രാഘവന്റെ നാമധേയത്തില്‍ നാടിന്റെ സാമൂഹ്യ സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലയില്‍ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബല്ല അഴീക്കോടന്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 47 വാര്‍ഷിക ആഘോഷവും അഴീക്കോടന്‍ അനുസ്മരണവും ക്ലബ്ബ് പരിസരത്ത് നടന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു അനുസ്മരണ പ്രഭാഷണം നടത്തി. സഖാവ് അഴീക്കോടനെ പോലുള്ള സാധാരണക്കാരന്റെ ഒപ്പം നില്‍ക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജനകീയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനും ഇത്തരം ആക്രമണങ്ങളെ തകര്‍ത്ത് ഒന്നിച്ചു പോരാടാന്‍ നമുക്ക് കഴിയണമെന്നും അതിന് അഴീക്കോടന്‍ രാഘവന്റെ ഉജ്ജ്വല സ്മരണ നമുക്ക് വഴികാട്ടി ആകുമെന്നും പി കെ നിഷാന്ത് പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് രാജു ബാട്ടടുക്കം അധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി ആലയി, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ മാരായ കെ വി രതീഷ്, എ വി പ്രദീപ്, സിപിഐഎംബല്ല ലോക്കല്‍ സെക്രട്ടറി എന്‍ ഗോപി, അമ്പലത്തറ ലോക്കല്‍ സെക്രട്ടറി ഒ. കുഞ്ഞികൃഷ്ണന്, ബല്ല ലോക്കല്‍ കമ്മിറ്റി അംഗം കെ വി സുശീല, ബ്രാഞ്ച് സെക്രട്ടറിമാരായ കെ ദിവാകരന്, പി മനോജ്, എ അനില്‍കുമാര്‍, ക്ലബ്ബ് ഗ്രന്ഥാലയം സെക്രട്ടറി സുനീഷ് കക്കാട്ടി, വനിതാ വേദി പ്രസിഡന്റ് വിദ്യ പ്രകാശന്, സെക്രട്ടറി നയന വിനിഷ് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സുജിഅടമ്പില് സ്വാഗതവും ജോയിന്‍ സെക്രട്ടറി പി രാമകൃഷ്ണന് നന്ദിയും പറഞ്ഞു. ദീര്‍ഘകാലമായി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന വ്യാപാരി ഇ വി ഗംഗാധര പൊതുവാള്, 2026 ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ച ഒന്നര വയസ്സുകാരന് അന് വിത്ത് അഭിത്ത്, വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നാടന്‍ പാട്ട് കലാകാരന് സുരേഷ് പള്ളിപ്പാറയും സംഘവും ചേര്‍ന്ന് ഇടമ്പറ ഫോക്ക് ബാന്‍ഡ് നാടന്‍ പാട്ട് കലാമേള എന്നിവയും നടന്നു.
