നീലേശ്വരം: തേജസ്വിനി ആശുപത്രി ആക്രമണക്കേസിലെ മുഖ്യപ്രതി ബംഗളൂരുവില്‍ പിടിയില്‍.
ഓണദിവസം രാത്രി മദ്യപിച്ച് സംഘം ആശുപത്രിയില്‍ എത്തി ആക്രമണം നടത്തിയ കേസിലെ ഒന്നാം പ്രതി പേരോലിലെ സുധീഷിനെയാണ് അറസ്റ്റ് ചെയ്തത്. നീലേശ്വരം എസ്എച്ച്ഒ സാബുവിന്റെ നിര്‍ദേശ പ്രകാരം എസ്ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അജിത്ത് പള്ളിക്കര, രമേശന്, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് ബംഗളൂരുവില്‍ വെച്ച് പ്രതിയെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ നവനീത്, ശരത് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ സുധീഷിനെ മുന്‍പ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
