യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ചു; കരുവളത്തെ റോഷിന്‍ ആണ് മരിച്ചത്

പടന്നക്കാട്: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് കരുവളത്തെ കനകാലയത്തില്‍ ടി. കെ. രാമകൃഷ്ണന്‍ -സുകേശിനി ദമ്പതികളുടെ മകന്‍ ടി.കെ. റോഷിന്‍ (31) യാണ്
മരിച്ചത്. ഇന്നലെ രാത്രി 11മണിയോടെ വീടിന്റെ ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അഴിച്ചുമാറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സഹോദരങ്ങള്‍: ഋഷികേശ്, റോഷിദ്, സാക്ഷി.

 

error: Content is protected !!