കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ഡിജിറ്റലൈസ് ചെയ്ത് സ്‌കൂളിന് സമ്മാനിച്ച മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക രീതിയിലുള്ള ലൈബ്രറിയുടെ ഒന്നാം വാര്‍ഷികാഘോഷവും അതോടനുബന്ധിച്ച് പുതിയ കാലത്ത് സ്‌കൂള്‍ ലൈബ്രറികളുടെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാറും നടന്നു. വാര്‍ഷികാഘോഷം സ്‌കൂള്‍ മാനേജര്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കവിയും പ്രഭാഷകനുമായ സി. എം. വിനയചന്ദ്രന്‍ വിഷയാവതരണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് എന്താകണം എന്നതിനും ഏതു വഴിയിലൂടെ പോകണം എന്നതിനും വഴികാട്ടി ആകാന്‍ പരന്ന വായനയിലൂടെ സാധിക്കുമെന്നും സ്‌കൂളിന് സമ്മാനിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച സമ്മാനമാണ് ലൈബ്രറി എന്നും അതിന് തയ്യാറായ ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എന്‍ വേണുനാഥന്‍, എച്ച്. എം. പി. സുമ എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന കണ്‍വീനര്‍ പി. പുരുഷോത്തമന്‍ സ്വാഗതവും സംഘടനാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു
