കാഞ്ഞങ്ങാട്: സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സി മുഹമ്മദ് കുഞ്ഞിയെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങളാല്‍ സ്ഥാനമൊഴിഞ്ഞ കളത്തില്‍ അബ്ദുല്ല എക്‌സ് എം.എല്‍.എക്ക് പകരമായി ജനറല്‍ സെക്രട്ടറിയായത്. സംസ്ഥാന എം.എസ്.എഫ് സിക്രട്ടറി പദത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സി. മുഹമ്മദ് കുഞ്ഞി കാസര്‍കോട് ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറിയായും ഹോസ്ദുര്‍ഗ് താലൂക്ക്, ഉദുമ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായും കാസര്‍കോട് ജില്ലാ ലീഗ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി കഴിഞ്ഞ ഏതാനും വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
നിലവില്‍ എം ഇ എസ് ജില്ലാ പ്രസിഡണ്ടായും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു വരുന്നു. ചരിത്രം തേടി ലോക സഞ്ചാരം എന്ന ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച പുസ്തകം അടക്കം ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
