ജെ. സി.ഐ അലുമിനി ക്ലബ്ബ് സ്ഥാപക ദിന ആഘോഷത്തോടനുബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജെ. എ.സി സോണ്‍ 19 കാഞ്ഞങ്ങാട് റീജിയണ്‍ ജെ.സി.ഐ അലുമിനി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ഥാപക ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മിംടെക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരോഗ്യ രംഗത്ത് മുന്‍ഗണന നല്‍കേണ്ട കാര്യങ്ങളും തീരുമാനങ്ങളും മാനുഷിക പരിഗണനകളും സംബന്ധിച്ച ബോധവല്‍ക്കരണവുമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ സി.പി. സേതു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു റീജിയണല്‍ ചെയര്‍മാന്‍ ബി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജെ.എ.സി സോണ്‍ വൈസ് ചെയര്‍മാന്‍ ബി. മധുസൂദനന്‍ മുഖ്യാതിഥിയായി. ഡോക്ടര്‍ നിതാന്ത് ബാല്‍ ശ്യാം പരിശീലന ക്ലാസ്സ് കൈകാര്യം ചെയ്തു. ജെ.എ.സി സോണ്‍ വൈസ് ചെയര്‍മാന്‍ എം.വിനീത്, നിമിഷ നിതാന്ത്,,ജിത്തു ബേബി എന്നിവര്‍ സംസാരിച്ചു. മിം ടെക് മാനേജര്‍ കെ രാജി സ്വാഗതവും ജെ. എ. സി റീജിയണല്‍ സെക്രട്ടറി കെ. ശിവറാം നന്ദിയും പറഞ്ഞു.

 

error: Content is protected !!