കാഞ്ഞങ്ങാട്: 2027 ജനുവരി 22 മുതല്‍ 28 വരെ നടക്കുന്ന കാഞ്ഞങ്ങാട് ശ്രീ മന്യോട്ട് ദേവാലയം ബ്രഹ്മ പ്രതിഷ്ഠകളിയാട്ട മഹോത്സവത്തിന്റെ ഫണ്ട് ശേഖരണത്തിന് ഉജ്ജ്വല തുടക്കം. ഫണ്ട് ശേഖരണത്തിന്റെ ഉത്ഘാടനം ഇന്ന് രാവിലെ ക്ഷേത്ര സന്നിധിയില്‍ ആഘോഷ കമ്മിറ്റി രക്ഷ ധികാരി എം രാഘവന് നിര്‍വ്വഹിച്ചു. ക്ഷേത്രം അന്തിത്തിരിയാന് മോഹനന് അന്തിത്തിരിയാന്, സിനി – സീരിയല്‍ ആര്‍ട്ടിസ്റ്റ് കലാഭവന്‍ നന്ദന എന്നിവര്‍ ചേര്‍ന്ന് ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ച് ഭദ്രദീപം തെളിയിച്ചു. ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്മാന് അംബുജാക്ഷന്കുന്ന രുവത്ത് അദ്ധ്യക്ഷത വഹിച്ചു. ആദ്യ ഫണ്ട് ദീപ ഗോള്‍ഡ് പാര്‍ട്ടണര്‍മാരായ നിതിന്‍ നാഗരാജ് ,
പ്രണവ് ബല്‍രാജ്, എന്നിവരില്‍ നിന്ന് ക്ഷേത്രം അന്തിത്തിരിയാന് മോഹനന് അന്തിത്തിരിയാന് ഏറ്റുവാങ്ങി. സമ്മാന കൂപ്പണ്‍ വിതരണം ക്ഷേത്രം മാതൃ സമിതി ഭാരവാഹികള്‍ക്ക് കൈമാറി എം രാഘവന് ഉത്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി വൈസ് ചെയര്മാന് വി സുരേഷ് മോഹന്‍ സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ ചന്ദ്രന് അലാമിപ്പള്ളി നന്ദിയും പറഞ്ഞു . ട്രഷറര്‍ ജ്യോതിഷ് കെ പി , കണ്‍വീനര്‍മാരായ സനില്‍ മന്യേ ട്ട്, അംബുജാക്ഷന് അലാമിപ്പള്ളി, കരുണന് എല്‍ വി ടെമ്പിള്‍, ബാലകൃഷ്ണന് തെരുവത്ത്, ശ്രീ രാജ് കളരിക്കാല്‍ , ഗണേശന് കൊവ്വല്‍ , സുധാകരന് കണ്ടത്തില്‍, പ്രകാശന് കല്ലൂരാവി എന്നിവര്‍ നേതൃത്വം നല്കി
