സംസ്ഥാന സബ്ജൂനിയര്‍ അണ്ടര്‍ 17 വടംവലി ചാമ്പ്യന്‍ഷിപ്പ് : കാസര്‍കോട് ജില്ലക്ക് മൂന്ന് വെങ്കലം

കാഞ്ഞങ്ങാട്: ഇടുക്കി അണക്കരയില്‍ വെച്ച് നടന്ന സബ് ജൂനിയര്‍ അണ്ടര്‍ 17 സംസ്ഥാന വടംവലി മത്സരത്തില്‍ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും കാസര്‍കോട് ജില്ലക്ക് വെങ്കല മെഡല്‍. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മിക്‌സഡ് ടീം വിഭാഗത്തിലുമാണ് കാസര്‍കോട് ജില്ല മൂന്നാം സ്ഥാനം നേടിയത്. ജില്ലയിലെ വിവിധ സ്‌കൂളുകളായ ജിഎച്ച്എസ്എസ് കുണ്ടംകുഴി (18 പേര്‍), ജി എച്ച് എസ് എസ് പരപ്പ (5പേര്‍) ,ജിഎച്ച്എസ് ചായോത്ത് (1), സെന്റ് ജൂഡ് സ് വെള്ളരിക്കുണ്ട് (2), ജി എച്ച് എസ് കാലിച്ചാനടുക്കം(2), സെന്റ് തോമസ് തോമാപുരം (1) എന്നീ സ്‌കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മല്‍സത്തില്‍ പങ്കെടുത്തത്. ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലും ജിഎച്ച്എസ് പരപ്പയിലുമാണ് പരിശീലന ക്യാമ്പ് നടന്നത്. കെ. വാസന്തി ടീച്ചര്‍, പ്രസാദ് പരപ്പ എന്നിവരായിരുന്നു പരിശീലകര്‍.സഞ്ജയ് സുരേന്ദ്രന്‍ , പി.ശിവരാഗ്, അഭിഷേക് ബി സതീഷ് നന്ദന എന്നിവര്‍ മാനേജര്‍മാരായിരുന്നു.

 

error: Content is protected !!