പെരിയങ്ങാനം ശ്രീ ധര്‍മ്മശാസ്താം കാവ് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം : സംഘാടകസമിതി രൂപീകരിച്ചു

കരിന്തളം:പെരിയങ്ങാനം ശ്രീ ധര്‍മ്മശാസ്താം കാവ് ക്ഷേത്രത്തില്‍ ഡിസംബര്‍ 18 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ഡോ.പി. പത്മനാഭന്‍ ഗുരുവായൂരാണ് യജ്ഞാചാര്യന്‍.ക്ഷേത്ര സന്നിധിയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍ ഉദ്ഘാടനം ചെയ്തു.കക്കാണത്ത് ബാലന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. 13 -ാം വാര്‍ഡ് മെമ്പര്‍ ലത, എം. പി. പത്മനാഭന്‍, സി. കെ. ബാലചന്ദ്രന്‍ ചെന്നക്കോട് , ഇ. തമ്പാന്‍ നായര്‍, എ. നാരായണന്‍ നായര്‍,കെ. രാധാകൃഷ്ണന്‍,കെ. പി. പത്മനാഭന്‍, ഒ. കൃഷ്ണന്‍,വി.കെ. തങ്കമണി,സി. നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.ജിഷ്ണു രാജു നന്ദി പറഞ്ഞു.ഭാരവാഹികളായി എം. പി. പത്മനാഭന്‍ (ചെയര്‍മാന്‍),കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ ( ജനറല്‍ കണ്‍വീനര്‍). കൂടാതെ വിവിധ സബ് കമ്മറ്റികളെയും തിരഞ്ഞെടുത്തു.

 

error: Content is protected !!