കാസര്‍കോട്: കര്‍ണാടക സ്വദേശിയുടെ കൊലപാതകം.പ്രതിക്ക് ജീവപര്യന്തം.കര്‍ണാടക ശിരാഹത്തി സ്വദേശിയായ ചൗതല ധ്യാമപ്പ (59) കാരനെ കൊലപ്പെടുത്തിയ കര്‍ണാടക സ്വദേശിയും വിദ്യാനഗര്‍ താമസക്കാരനുമായ ഉമേഷ് ഗൗഡ നരസപൂര്‍ (42) നെയാണ് കാസര്‍കോട് അഡിഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജ് ടി എച്ച് രജിത ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2021 ഏപ്രില്‍ 14 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. .കര്‍ണാടക സ്വദേശികളായ പ്രതിയും മരണപ്പെട്ടയാളും കാസര്‍കോട് ബസ്റ്റാന്‍ഡില്‍ വെച്ച് കാണുകയും പ്രതിയുടെ ക്ഷണപ്രകാരം മരണപ്പെട്ടയാള്‍ പ്രതി താമസിക്കുന്ന കോട്ടിക്കുളം എന്ന സ്ഥലത്തേക്ക് പോവുകയും ചെയ്തു. അവിടെവെച്ച് രണ്ടുപേരും മദ്യപിക്കുകയും, പ്രതിയുടെ അച്ഛനെ ചീത്ത വിളിച്ച ചൗതല ധ്യാമപ്പയെ പ്രതി ആണി തറച്ച മരപ്പട്ടികയെടുത്തു ദേഹമാസകലം അടിച്ചു ഗുരുതരമായി പരിക്കേല്പിച്ചു കൊലപ്പെടുത്തുകയാണുണ്ടായത്. ശേഷം മൃതദേഹം വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള തേങ്ങ വില്‍പന കടയുടെ വരാന്തയില്‍ കൊണ്ടിടുകയായിരുന്നു.പ്രോസിക്യൂഷന്‍ കേസില്‍ 30 സാക്ഷികളെ വിസ്തരിക്കുകയും 57 രേഖകളും 20 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തു.ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സമീപത്തെ ടയര്‍ ഷോപ്പിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും സിസി ടിവി ദൃശ്യങ്ങളും സംഭവ ദിവസം പ്രതിയും മരണപ്പെട്ടയാളും യാത്ര ചെയ്ത കെഎസ് ആര്‍ടിസി ബസിലെ കണ്ടക്ടറുടെ മൊഴിയും കേസില്‍ നിര്‍ണായക തെളിവായി.സംഭവകാലം പ്രതി പാലക്കുന്നില്‍ പുതുതായി പണിതു കൊണ്ടിരുന്ന വീട്ടില്‍ രാത്രി കാവല്‍ക്കാരനായി ജോലി ചെയ്യുകയായിരുന്നു. എവിടെവെച്ചാണ് കൊലപാതകം നടത്തിയത്.ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.വി.പ്രദീഷ് ആണ്.പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലോഹിതാക്ഷന്‍ ഇടയില്ലം, ആതിര ബാലന്‍ എന്നിവര്‍ ഹാജരായി.
