കാഞ്ഞങ്ങാട്: ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഫാന്‍സി കെ. മാനുവല്‍ (67) അന്തരിച്ചു. ദീര്‍ഘകാലം പിലിക്കോട് സി.കെ.എന്‍. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കണക്ക് അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.കോട്ടയം പാലാ കാടങ്കാവില്‍ കുടുംബാംഗമാണ്. കാംകോ സീനിയര്‍ മാര്‍ക്കറ്റിംഗ് ഓഫീസറായിരുന്ന പടന്നക്കാട് കാപ്പുകാട്ടില്‍ ജോര്‍ജിന്റെ ഭാര്യയാണ്. മക്കള്‍: ജോയല്‍ ജെ. ജോര്‍ജ്, ഫ്രാങ്ക്‌ലിന്‍ ജോര്‍ജ് (യു.എസ്.എ.). മരുമക്കള്‍: അനക്‌സ് ഒഴുകയില്‍ (പേരാമ്പ്ര), ടിസ ബി. ജോര്‍ജ് മണിയാക്കുപാറയില്‍ (പാലാ).
സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച വൈകിട്ട് മൂന്നിന് സ്വഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.
