നീലേശ്വരം: നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ വെച്ച് അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുഹമ്മദ്‌റാഫി യോഗം ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ ടിസി ഉദയവര്‍മ്മ രാജ അധ്യക്ഷനായി.
മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫസര്‍ കെ. പി. ജയരാജന്‍, മുന്‍ നിലേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ഏറുവാട്ട് മോഹനന്‍, വിദ്യാലയത്തിലെ ആദ്യത്തെ സ്‌കൂള്‍ സ്പീക്കറായിരുന്ന ആചാര്യന്‍ എ.കെ.ബി. നായര്‍, നഗരസഭാ എജുക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സതീശന്‍, നഗരസഭ കൗണ്‍സിലര്‍ മാരായ പി. യു. രാമകൃഷ്ണന്‍, കെ പി . ശ്രീനിവാസന്‍, വിനോദ് പൈനി, ഡോ. കെ.സി.കെ. രാജ, രാജാങ്കണം സെക്രട്ടറി തങ്കമണി ടീച്ചര്‍ ,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. രത്‌നമണി എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും വിരമിച്ച രണ്ട് അധ്യാപകരെയും ആദരിച്ചു. സ്‌കൂളിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ മാനേജ്മെന്റ്, പിടിഎ, അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, വിരമിച്ച അധ്യാപകര്‍ എന്നിവരടങ്ങുന്ന കൂട്ടായ്മ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പി.ടി.എ. പ്രസിഡന്റ് വിനോദ് കുമാര്‍ അരമന പറഞ്ഞു. വിദ്യാലയത്തെ ശക്തിപ്പെടുത്തുന്നതിനായി പൂര്‍വ്വ വിദ്യാര്‍ത്ഥി- അധ്യാപകര്‍ രക്ഷിതാക്കള്‍ അടങ്ങിയ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ തീരുമാനമായി.
പിടിഎ പ്രസിഡന്റ് വിനോദ് അരമന സ്വാഗതവും ഹെഡ്മിസ്ട്രസ് കല ടീച്ചര്‍ നന്ദിയും പറഞ്ഞു.
