പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്ന ഗണേശ ചതുര്‍ഥി സംഗീതാരാധനയില്‍ തൃശൂരില്‍ നിന്നുള്ള പൂര്‍ണ്ണേന്ദു ഭജന സംഘത്തിന്റെ ഭജന ഭക്തിസാന്ദ്രമായി. ഗോശാലയെ കുറിച്ച് മൂന്ന് ഗാനങ്ങള്‍ രചിച്ച് ഈണം നല്കി പാടിയത് ശ്രദ്ധേയമായി. സുചിത്ര നിലയംഗോഡും പതിനാറോളം കലാകാരന്മാരും ഭജനയില്‍ പങ്കടുത്തു. പൂര്‍ണ്ണേന്ദു സംഘത്തിന്റെ തിരുവാതിര കളിയും ഗോശാല ധേനു മണ്ഡപത്തില്‍ അരങ്ങേറി.
