ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ഗണേശോത്സവം: നിമഞ്ജന ഘോഷയാത്ര ഇന്ന്

കാഞ്ഞങ്ങാട്: ഹിന്ദു കലകളുടെയും ശാസ്ത്രങ്ങളുടെയും ദേവതയായ ഗണേശ ഭഗവാന്റെയും ജനനം
ലോകമെമ്പാടുമുള്ള ഭക്തജനങ്ങള്‍ ആരാധന മൂര്‍ത്തിയായ ഗണപതി ഭഗവന്റെ ജന്മദിനമായി ആഘോഷിക്കുന്ന ഗണേശോത്സവത്തിന്റെ സമാപനം കുറിച്ച് നിമഞ്ജന ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ  ഉഷപൂജ, 108 നാളികേരം കൊണ്ടുള്ള മഹാഗണപതിഹോമവും നടന്നു. ഉച്ചയ്ക്ക് 12.30 ന് ഉച്ചപൂജ, പ്രസാദവിതരണം ഒരു മണിക്ക് രാത്രി പൂജ. തുടര്‍ന്ന് നിമഞ്ജന പൂജ,ധ്വജാവരോഹണം,നിമഞ്ജന ഘോഷയാത്ര വൈകിട്ട് 3 ന് ഹോസ്ദുര്‍ഗ് ശ്രീ അമ്മനവര്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഹോസ്ദുര്‍ഗ് അരയാല്‍ത്തറ ചുറ്റി ശ്രീകൃഷ്ണക്ഷേത്രം, പുതിയവളപ്പ്,കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ്, ടി.ബി.റോഡ്, കുശാല്‍നഗര്‍ വഴി ഹോസ്ദുര്‍ഗ് കടപ്പുറം സമുദ്രത്തില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യും. ബ്രഹ്‌മശ്രീ മാധവ കെ കുണായ മധൂര്‍ ചടങ്ങുകള്‍പ്രാഥമികത്വം വഹിക്കും.

 

error: Content is protected !!