ബാത്തൂര്‍ ശ്രീ ഭഗവതി കഴകം ക്ലായി തറവാട് മുണ്ടാത്ത് കൊയ്മ്മ പൊടവടുക്കം ക്ലായി വയനാട്ടു കുലവന്‍ തെയ്യംക്കെട്ട് ആഘോഷകമ്മിറ്റി രൂപീകരിച്ചു; ഉദുമ എംഎല്‍എ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു

ഇരിയ :ബാത്തൂര്‍ ശ്രീ ഭഗവതി കഴകം ക്ലായി തറവാട് മുണ്ടാത്ത് കൊയ്മ്മ പൊടവടുക്കം ക്ലായി വയനാട്ടു കുലവന്‍ തെയ്യംക്കെട്ട് ആഘോഷകമ്മിറ്റി രൂപീകരിച്ചു. ഉദുമ എംഎല്‍എ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. 2027 ഫെബ്രുവരി 14,15,16 തീയതികളില്‍ തെയ്യം കെട്ട് മഹോത്സവം നടക്കുക.ബാത്തൂര്‍ ഭഗവതി ക്ഷേത്ര പ്രസിഡന്റ് ഇ. കെ ഷാജി അധ്യക്ഷനായി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ .സബിത , കോടോം ബേളൂര്‍പഞ്ചായത്ത്
വൈസ് പ്രസിഡന്റ് വന്ദന,ഉത്തരമലബാര്‍ തീയ്യ സമുദായക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് സി രാജന്‍ പെരിയ, സെക്രട്ടറി നാരായണന്‍ കൊളത്തൂര്‍,തറവാട് കാരണവര്‍ ടി കൃഷ്ണന്‍ ക്ലായി,ടി കൃഷ്ണന്‍ മെലോം എ. നാരായണന്‍ നായര്‍ പുതിയകണ്ടം, കെ. വി. ഗോപാലന്‍ ഇരിയ , എ .വേലായുധന്‍, ഉണ്ണികൃഷ്ണന്‍ പുല്ലൂര്‍, പ്രദീപ്കുമാര്‍ പറക്കളായി,ബാബുരാജ് അമ്പലത്തറ,ഷിനോജ് ചാക്കോ ഒടയം ചാല്‍ ,കൊയ്മ്മ എം കുഞ്ഞിരാമന്‍ നായര്‍,മാതൃസമിതി സെക്രട്ടറി സരിത രാമകൃഷ്ണന്‍, പഞ്ചായത്ത് വാര്‍ഡ് ജനപ്രതിനിധികള്‍ ആചാര സ്ഥാനികര്‍, വിവിധ അദ്ധ്യാത്മിക സംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പ്രമുഖകരും, ക്ഷേത്രം,കഴകം,താനം,ദേവസ്ഥാന ഭാരഭാഹികളും,കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും യോഗത്തില്‍ സംബന്ധിച്ചു. ദേവസ്ഥാന പ്രസിഡന്റ് കെ നാരായണന്‍ നായര്‍ കപ്പാത്തിക്കാല്‍ സ്വാഗതവും ദേവസ്ഥാന സെക്രട്ടറി ഷിജു പത്തായപ്പുര നന്ദി പറഞ്ഞു.
ആഘോഷകമിറ്റി ഭാരവാഹികള്‍ ഇ കെ ഷാജി ഇരിയ (ചെയര്‍മാന്‍), .കെ നാരായണന്‍ നായര്‍ കപ്പാത്തിക്കാല്‍,
ടി.രവീന്ദ്രന്‍ ക്ലായി (വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍), എ നാരായണന്‍ നായര്‍ പുതിയകണ്ടം (കണ്‍വീനര്‍), വി മാധവന്‍ നായര്‍ ആനക്കല്ല് ബളാല്‍ (ട്രഷറര്‍).

 

error: Content is protected !!