സിപിഐഎം ബല്ല ലോക്കല്‍കമ്മിറ്റി യെച്ചൂരി അനുസ്മരണം നടത്തി; നെല്ലിക്കാട്ട് നടന്ന അനുസ്മരണ പൊതുയോഗം സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെ സബീഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സിപിഐഎം ബല്ല ലോക്കല്‍ കമ്മിറ്റി സിപിഐഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ നടത്തി. നെല്ലിക്കാട്ട് നടന്ന അനുസ്മരണ പൊതുയോഗം സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെ സബീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ വി രാഘവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കല്‍ കമ്മിറ്റി അംഗം രതീഷ് നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി എന്‍ ഗോപി സ്വാഗതം പറഞ്ഞു.

 

error: Content is protected !!