പെരിയ: രണ്ട് ദിവസങ്ങളിലായി ഗാര്‍ഡിയന്‍ സ്‌കൂളില്‍ നടന്ന കാസര്‍കോട് സഹോദയ കോംപ്ലക്സ് സഹോദയ കലാസാഹിത്യോത്സവം സമാപിച്ചു. സമാപന സമ്മേളനം കാസര്‍കോട് സഹോദയ സ്‌കൂള്‍ കോംപ്ലക്സ് പ്രസിഡന്റ് ഫാ. ജോസ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഗാര്‍ഡിയന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിന്‍സി ഷോണി അധ്യക്ഷയായി. വിജയികളായ സ്‌കൂളുകള്‍ക്കുള്ള സമ്മാനങ്ങളും നല്‍കി. കാസര്‍കോട് സഹോദയ കോംപ്ലക്സ് ട്രഷറര്‍ ജസ്റ്റിന്‍ ആന്റണി, ഗാര്‍ഡിയന്‍ ചെയര്‍മാന്‍ സുനില്‍. വി. ലൂക്കോസ്, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മനോമിത ചൗധരി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
