ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ഗണേശോത്സവ സമിതി ഗണേശോത്സവം 14 ന് തുടങ്ങും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ഗണേശോത്സവ സമിതി 22മാത് ഗണേശോത്സവത്തിന് സെപ്തംബര്‍ 14ന് തുടങ്ങുമെന്ന് ആഘേഷസമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 14 ന് രാവിലെ 8.30 ന് ശ്രീ ഗണേശ വിഗ്രഹം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ഹോസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്ര പരിസരത്തേക്ക് എത്തിച്ചേരും. 9.30 ന് പ്രാണപ്രതിഷ്ഠ. 10 ന് ആഘോഷ സമിതി ചെയര്‍മാന്‍ ഡോ. താരാനാഥ് പതാക ഉയര്‍ത്തും . തുടര്‍ന്ന് കുട്ടികളുടെ ഗണപതി ചിത്രരചനാ മത്സരം.എല്‍ പി (ക്രയോണ്‍സ് ), യു പി (പെന്‍സില്‍), ഹൈസ്‌കൂള്‍ വിഭാഗം (വാട്ടര്‍ കളര്‍) . ഉച്ചയ്ക്ക് 12.30 ന് ഉച്ചപൂജ, പ്രസാദവിതരണം. ഉച്ചക്ക് 2 ന് നടക്കുന്ന വിദ്യാര്‍ത്ഥി സംഗമത്തില്‍ നല്ല ബുദ്ധിക്ക് നല്ല ജീവിതത്തിന് എന്ന വിഷയത്തില്‍ വിമുക്തി മെന്റര്‍ പ്രിവന്റീവ് ഓഫീസര്‍ ചാള്‍സ് ജോസ് ലഹരിവിരുദ്ധ – ബോധവല്‍ക്കരണ ക്ലാസ് എടുക്കും. വൈകിട്ട് 4.15 ന് തായമ്പക.5ന് സര്‍വൈശ്വര്യ വിളക്ക് പൂജ. 6.30ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. ഹരിദാസ് ആധ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 8 ന് നൃത്തനൃത്യങ്ങള്‍. 8.30 ന് രംഗപൂജ, മഹാപൂജ, പ്രസാദവിതരണം. 15ന് രാവിലെ 7.30 ന് ഉഷപൂജ, 8 ന് മണിക്ക് ഗണപതിഹോമം 7 മുതല്‍ 2 മണി വരെ അഖണ്ഡ ഭജന, 10 ന് ഗണേശ് ഭജന്‍ മന്ദി റിന്റെ ഭൂമിപൂജ. ഉച്ചയ്ക്ക് 12.30 ന് ഉച്ചപൂജ, പ്രസാദവിതരണം ഒരു മണിക്ക് അന്നപ്രസാദം. വൈകിട്ട് 3 .30ന് മണിക്ക് തിരുവാതിര. 6.30 ന്
ദേവസോപാനം ഭജന്‍സ് ഹോസ്ദുര്‍ഗ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ . 8.30 ന് രംഗപൂജ, പ്രസാദവിതരണം തുടര്‍ന്ന്
മയൂര നൃത്ത നികേതന്‍ കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍. 16 ന് ന് രാവിലെ 7.30 ന് ഉഷപൂജ,
8 ന് 108 നാളികേരം കൊണ്ടുള്ള മഹാഗണപതിഹോമം ഉച്ചയ്ക്ക് 12.30 ന് ഉച്ചപൂജ, പ്രസാദവിതരണം ഒരു മണിക്ക് രാത്രി പൂജ. തുടര്‍ന്ന് നിമഞ്ജന പൂജ,ധ്വജാവരോഹണം,3 ന് നിമഞ്ജന ഘോഷയാത്ര. ഹോസ്ദുര്‍ഗ് ശ്രീ അമ്മനവര്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഹോസ്ദുര്‍ഗ് അരയാല്‍ത്തറ ചുറ്റി ശ്രീകൃഷ്ണക്ഷേത്രം, പുതിയവളപ്പ്,കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ്, ടി.ബി.റോഡ്, കുശാല്‍നഗര്‍ വഴി ഹോസ്ദുര്‍ഗ് കടപ്പുറം സമുദ്രത്തില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷസമിതി ചെയര്‍മാര്‍ ഡോ. താരാനാഥ് , ജനറല്‍ കണ്‍വീനര്‍ പി. പി. ചക്രപാണി, രക്ഷാധികാരി പി.ദാമോദര പണിക്കര്‍, സമിതി പ്രസിഡന്റ് കെ.വി ഗണേശന്‍, ട്രഷറര്‍ പി. മുരളിധരന്‍, ആഘോഷ സമിതി ട്രഷറര്‍ എം. ബാലസുബ്രഹ്‌മണ്യന്‍, ചിത്രരചന കണ്‍വീനര്‍ കെ. സുരേശന്‍ എന്നിവര്‍
സംബന്ധിച്ചു.

 

error: Content is protected !!