സന്തോഷ് ഒഴിഞ്ഞ വളപ്പ്
ലോകത്ത് ഓരോ നല്ല കാര്യത്തിനും ഓരോ ദിനമുണ്ട് അത് പറഞ്ഞാല്‍ ഇന്ന് ആത്മഹത്യാ പ്രതിരോധ ദിനമാണ് അപ്പോള്‍ തോന്നും നാളെ ആത്മഹത്യ ചെയ്താല്‍ കുഴപ്പമില്ല അങ്ങിനെയല്ല ഒരിക്കലും സ്വയംഹത്യ പാടില്ല…. ജീവിതം ഒരു മഹത്തായ അവസരമാണ് അത് ജീവിച്ച് തന്നെ തീര്‍ക്കണം പ്രയാസങ്ങളും പ്രതിസന്ധികളും പുതിയ അവസരങ്ങളായി കണ്ട് കൂടുതല്‍ പൊരുതണം… – ഞാന്‍ ചിറകുകളോടെ ജനിച്ചു ഞാന്‍ നന്മയും ആശയങ്ങളും സ്വപ്നങ്ങളുമായി ജനിച്ചു ഇഴയുവാനല്ല പറന്നുയ രുവാനാണ് എന്റെ ജന്മം ഒരു പഴയ കാല കവിതയിലെ ഈ വരികള്‍ ചെറുപ്പം മുതല്‍ക്കേ ഹൃദയത്തില്‍ ചേക്കേറി ആകാശം നോക്കി നടന്ന മണല്‍ത്തരികള്‍ നിറഞ്ഞ രാമേശ്വരംകടല്‍ തീരത്ത് നിന്നും പക്ഷികള്‍ പറന്നുയരുന്നത് അവന്‍ കൊതിയോടെ നോക്കി നിന്നു അതിരില്ലാത്ത ആകാശവും അതിര്‍ത്തികളില്ലാതെ പറക്കുന്ന പക്ഷികളും ആബാലന്റെ സ്വപ്നങ്ങളില്‍ എന്നും ഉണ്ടായിരുന്നു പത്താം വയസ്സില്‍ ശിവസുബ്രഹ്‌മണ്യ അയ്യല്‍ എന്ന പ്രിയ അധ്യാപകര്‍ രാമേശ്വരംകടലിന് കുറുകെ പറക്കുന്ന പക്ഷികളെ ചൂണ്ടിക്കാട്ടി ആരഹസ്യം അവനു വെളിപ്പെടുത്തി പറക്കലിന്റെ ശാസ്ത്ര തത്വം ശാസ്ത്ര സാധ്യതകളുടെ അനന്തമായ ആകാശത്തിലേക്ക് അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അദുള്‍ കലാം എന്ന പയ്യന്‍ പറന്നു തുടങ്ങിയത് അന്നുമുതലാണ് രാമേശ്വരത്ത് റെയില്‍വെസ്റ്റേഷനില്‍ ബസ്റ്റാന്റില്‍ രാവിലെയും വൈകിട്ടും പത്രം വിറ്റുനടന്ന കുഞ്ഞു ബാല്യം മറ്റാരുടെയുമല്ല ഇന്ത്യയുടെ മിസൈല്‍ മാന്‍അഥവാ രാജ്യം കണ്ട ഏറ്റവും അറിവുള്ള രാഷ്ട്രപതി ഡോ. ഏ.പി.ജി. അബ്ദുള്‍ കലാമിന്റെ ജീവിത ചിത്രമാണിത് ഉറക്കം നഷ്ടപെടുന്നതിലാണ് ഞാന്‍ എന്റെ സ്വപ്നങ്ങളെ നിറയ്ക്കുന്നത് എന്ന് പഠിപ്പിച്ച കലാം ഓരോ ഭാരതീയനുംവലിയ ആവേശവും ഊര്‍ജ്ജവുമാണ് രണ്ടായിരം തവണ ബള്‍ബുണ്ടാക്കുന്ന പരീക്ഷണത്തില്‍ പരാജയപ്പെട്ട മനുഷ്യനാണ് എ ഡി സണ്‍ എന്ന ശാസ്ത്രജ്ഞന്‍ പിന്നീടാണ് ഫിലിമെന്റ് കണ്ടുപിടിച്ച് ബള്‍ബ്പ്രകാശിപ്പിച്ചത് ഈ മണ്ടനായ വിദ്യാര്‍ത്ഥിയെ ഇനി സ്‌കൂളില്‍ അയക്കരുത് എന്ന് ന്യൂട്ടന്റെ മാതാവിനോട് അവന്റെ ഗുരുനാഥന്‍ പറഞ്ഞു അത് മറ്റ് കുട്ടികളുടെ പഠനത്തെ ബാധിക്കും അദ്ദേഹമാണ് ഭൂഗുരുത്വാകര്‍ഷണസിദ്ധാന്തം കണ്ടെത്തിയ ലോകത്തെ മഹാനായ ശാസ്ത്രപ്രതിഭ താങ്കളുടെ തടിച്ച ശബ്ദം സംഗീതത്തിന് യോജിച്ചതല്ലെന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസിനോട് …. ആദ്യകാലത്ത് സ്റ്റുഡിയോല്‍ നിന്ന് അറിയിപ്പ് നല്‍കിയത്രെ…. ആരോഗ്യമില്ലാതെ സ്‌കൂളുകളില്‍ നിന്ന് സ്‌പോര്‍ട്‌സില്‍ നിന്ന് വേണ്ടപ്പെട്ടവര്‍ മാറ്റിനിര്‍ത്തിയ കുട്ടിയാണ് കായികലോകം പിന്നീട് തിരുത്തി ലോകത്തിന്റെ അത്ഭുതമായ പത്താം നമ്പര്‍ താരം നമ്മുടെ ഹൃദയമായ ലയണല്‍ മെസ്സി ….. കഴിവുകെട്ടവരായി ആരുമില്ല കഴിവ്‌തെളിയിക്കാനാണ് അവസരങ്ങളും പരാജയങ്ങളും ജീവിതത്തില്‍ ഉണ്ടാകുന്നത് ……. പുസ്തകം വാങ്ങാന്‍ പോലും കഴിവില്ലാതെ ദാരിദ്ര്യത്തില്‍ ഉഴറി പൊരുതി ജയിച്ച മഹാനാണ് അമേരിക്കയുടെ ഇതിഹാസമായപ്രസിഡന്റ് അബ്രഹാം ലിങ്കന്‍ അടുത്ത കാലത്ത് വായിച്ച പുസ്തകങ്ങളില്‍ ഏറ്റവും പ്രശസ്തമായ കൃതി മാതൃഭൂമി പ്രസിദ്ധീകരിച്ച കമ്പിളികണ്ടത്തിലെ കല്‍ഭരണികളാണ് നന്ദി കുന്നേല്‍ മേരിയും അവരുടെ കുടുംബവും ആത്മഹത്യ ചെയ്യാന്‍ ഇടുക്കി ഡാമില്‍ എത്തി ഒരു രാത്രി മക്കളില്‍ ആര് ആദ്യം കായലില്‍ എടുത്തുചാടും എന്ന അവസ്ഥയില്‍ ഏതോ ഒരു പിന്‍വിളിയില്‍ ആശ്രമം ഉപേക്ഷിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്ന അവര്‍ അധ്വാനിച്ച് കുടുംബത്തെ വലിയ ഉയരത്തില്‍ എത്തിക്കുന്നു മക്കള്‍ വലിയ ജയങ്ങള്‍ നേടി…. അനാഥാലയത്തിലും തെരുവിലും കിടന്ന മേരിയുടെ മകന്‍ ഇന്ന് ഫ്രാന്‍സിലെ സര്‍വ്വകലാശാലയിലെ പ്രഫസറാണ്….. പെണ്‍മക്കള്‍ വലിയ നിലയില്‍ സമ്പന്നരായിജീവിക്കുന്നു… ജീവിതം അങ്ങിനെയാണ് പൊരുതി നേടേണ്ടതാണ് അതിലെ ഓരോ ഏടുക്കണം മടിയന്മാര്‍ക്ക് ഉള്ള ഇടമല്ല ഭൂമിയും ജീവിതവും അത് അവസാനം വരെ പൊരുതുന്ന കര്‍മ്മശേഷിയുള്ളവര്‍ക്ക് ഉള്ളതാണ് നമ്മള്‍ നമ്മളെ ആദ്യം സ്നേഹിക്കണം പിന്നീട് എല്ലാവരെയും മദ്യപാനം പുകവലി സാമ്പത്തീക ധൂര്‍ത്ത് അമിത സംസാരം എന്നിവ നമ്മുടെ വിജയത്തിലേക്കുള്ള നല്ല വഴികളാണ്… കച്ചവടത്തിലെ പരാജയം …. രോഗങ്ങള്‍ ..വഴക്ക് എന്നിവ വന്നാല്‍ ചെയ്യേണ്ടത് പ്രശ്നം മറി കടക്കാനുള്ള വഴികള്‍ മാത്രമാണ്… അറുനൂറ് വര്‍ഷം ഒരാള്‍ ജീവിക്കുന്നില്ല അറുപതോ എഴുപതോ എണ്‍പതോ വരെ മാത്രം ചിലര്‍ നൂറ് വയസ്സ് എത്രകാലം ജീവിച്ചു എന്നതല്ല എങ്ങിനെ ജീവിച്ചു എന്നതാണ് പ്രസക്തം ധീരന്മാര്‍ എല്ലാ വെല്ലുവിളികളെയും നേരിട്ട് മുന്നേറും ഭീരുക്കള്‍ ആത്മഹത്യ ചെയ്യും എന്നതാണ് ദൃശ്യം… ലോക ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ ഔദ്യോഗികതലത്തില്‍ പരിപാടി ആരോഗ്യ മന്ത്രി കെ.മുരളീധരന്‍ കൊല്ലത്ത് ഉദ്ഘാടനം ചെയ്യും ഇന്ന് വിവിധ പരിപാടികളുണ്ട്…. രാജ്യത്ത് ആത്മഹത്യാ നിരക്ക് കൂടുതലുള്ള സംസ്ഥാനമാണ് കേരളം …. ശുഭ ചിന്തകളോടെ ഈ സാമൂഹ്യ വെല്ലുവിളിയെനാം നേരിടണം
