കാഞ്ഞങ്ങാട്:- ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസ്ഥാനത്തിന്റെ കാസര്‍കോട് മുതല്‍ വയനാട് വരെയുള്ള 5 ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ലയണ്‍സ് ഡിസ്റ്റിക് 318 ഇ ദുരിതബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടലോര പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി വീട്ടുസാധനങ്ങള്‍ നല്‍കി. ജില്ലയിലെ അജാനൂര്‍ കടപ്പുറം കുറുബാ ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള 75 കുടുംബങ്ങള്‍ക്കാണ് ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍, ശുചീകരണ ഉപകരണങ്ങള്‍ തുടങ്ങിയ 12ഓളം സാധനങ്ങള്‍ അടങ്ങിയ ഒന്നരലക്ഷം രൂപയുടെ കിറ്റ് നല്‍കിയത്. ശ്രീകുറുബ
ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ലയണ്‍സ് ഡിസ്റ്റിക് ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. ഡിസ്റ്റിക് ക്യാബിനറ്റ് സെക്രട്ടറി കെ ഗോപി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എച്ച് വി നവീന്‍ കുമാര്‍, ഡിസ്റ്റിക് ഓഫീസ് സെക്രട്ടറി എന്‍ ആര്‍ പ്രശാന്ത്, അഡൈ്വസര്‍ കെ. ശ്രീകണ്ഠന്‍ നായര്‍, റീജണല്‍ ചെയര്‍മാന്‍മാരായ എന്‍. അനില്‍കുമാര്‍, കെ. ആര്‍. ശ്രീകണ്ഠന്‍, ബിന്ദു രഘുനാഥ്, കെ. ചന്ദ്രശേഖരന്‍, പി. മധു കുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ സി. സുമിത, കെ. അപര്‍ണ, ക്ഷേത്രം സ്ഥാനികരായ അമ്പാടി കാരണവര്‍, കണ്ണന്‍ കാരണവര്‍ എന്നിവര്‍ സംസാരിച്ചു ഡിസ്റ്റിക് സെക്രട്ടറി പി. വി. മധുസൂദനന്‍ സ്വാഗതം പറഞ്ഞു.ജില്ലയിലെ വിവിധ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റുമാര്‍, ക്ലബ്ബ് അംഗങ്ങള്‍, ക്ഷേത്രം അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
