‘ഗണപത് കലാ പുരസ്‌കാരം ‘ കാനായി കുഞ്ഞിരാമന്

കാഞ്ഞങ്ങാട്: പ്രശസ്തചിത്രകാരനും ശില്‍പിയും പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്‌കൂളിലെ ചിത്രകലാധ്യാപകനുമായിരുന്ന ആര്‍ട്ടിസ്റ്റ് ഗണപതിയുടെ ഓര്‍മ്മക്കായി ശിഷ്യരുടെ കലാ കൂട്ടായ്മയായ ഗണപത് ഏര്‍പ്പെടുത്തിയ ‘ഗണപത് കലാ പുരസ്‌കാരം ‘ പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന് സമ്മാനിക്കും. കേരളീയ ശില്‍പകലയ്ക്ക് കാനായി കുഞ്ഞിരാമന്‍ നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 10000രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
പാലക്കാട്,തൃശൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചിത്രകലാ കൂട്ടായ്മയാണ് ഗണപതി മാസ്റ്റര്‍ സ്ഥാപിച്ച ‘ ഗണപത് ‘ . ക്യാമ്പുകള്‍, പ്രദര്‍ശനങ്ങള്‍, ഡമോണ്‍സ്‌ട്രേഷന്‍ ക്ലാസുകള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ സ്ഥിരമായി നടത്തിവരുന്നു. ഗണപതി മാസ്റ്ററുടെ മരണശേഷം ശിഷ്യര്‍ സംഘടനയുടെ പേരില്‍ എല്ലാ വര്‍ഷവും ചിത്ര- ശില്‍പ കലാകാരമാര്‍ക്ക് പുരസ്‌കാരം നല്‍കി വരുന്നുണ്ട്. ഗണപതിന്റെ നാലാമത്തെ പുരസ്‌കാരമാണ് കാനായിക്ക് നല്‍കുന്നത്. 12 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് അതിയാമ്പൂരിലെ കാനായിയുടെ വീട്ടില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഗണപത് പുരസ്‌കാരം സമ്മാനിക്കും.

 

error: Content is protected !!