പോലീസ് കൈകാണിച്ച് നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി : 14.37 ഗ്രാം എംഡിഎംഎ കണ്ടെടുത്തു; ഉദിനൂര്‍ സ്വദേശി അറസ്റ്റില്‍

ബേക്കല്‍: നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി. പരിശോധനയില്‍ 14.37 ഗ്രാം എംഡിഎംഎ
പിടികൂടി. സംഭവത്തില്‍ ഉദിനൂര്‍, പരത്തിച്ചാല്‍, ടി.സി.എ.ആര്‍ മന്‍സിലിലെ എ.സി. മുഹമ്മദ് സബീറി(44)നെയാണ് മേല്‍പ്പറമ്പ് എസ്‌ഐ ടി.അഖിലും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി സംസ്ഥാന പാതയിലെ കളനാട്, ഇടുവുങ്കാലില്‍ വാഹന പരിശോധനക്കിടെ കാസര്‍കോട് ഭാഗത്ത് നിന്നും എത്തിയ കാറിനു പോലീസ് കൈകാണിച്ചുവെ ങ്കിലും നിര്‍ത്താതെ അമിത വേഗതയില്‍ ഓടിച്ച് പോകുകയായിരുന്നു. ഇതോടെ കാറിനെ പിന്തുടര്‍ന്ന് കളനാട് വച്ച് തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ബേക്കല്‍ സിഐ പി. അജിത്ത് കുമാര്‍ ആണ് കേസ് അന്വേഷിക്കുന്നത്.
മുഹമ്മദ് സബീറിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കാസര്‍കോട്ടെ ഒരു ലോഡ്ജില്‍ മുറിയെടുത്തിട്ടുള്ളതായി മൊഴി നല്‍കി. ഈ വിവരം മേല്‍പ്പറമ്പ് പോലീസ് കാസര്‍ക്കോട് ടൗണ്‍ പോലീസിനെ അറിയിച്ചു. പോലീസ് ലോഡ്ജില്‍ എത്തി മുറി തുറന്നു പരിശോധന നടത്തി 4 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഈ സംഭവത്തില്‍ ടൗണ്‍ പോലീസും മുഹമ്മദ് സബീറിനെതിരെ കേസെടുത്തു.

 

error: Content is protected !!