അവാര്‍ഡ് തുക അന്നദാനത്തിന് നല്‍കി സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി സമീര്‍ സിദ്ദിഖിനെ നന്മമരം കാഞ്ഞങ്ങാട് ആദരിച്ചു

കാഞ്ഞങ്ങാട്: സന്നദ്ധ പ്രവര്‍ത്തനം തുടര്‍ച്ചയായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നന്മ മരം ചാരിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ 2026 വര്‍ഷത്തെ മികച്ച അധ്യാപകന്‍ ഉള്ള സംസ്ഥാന പുരസ്‌കാരം നേടിയ കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി സമീര്‍ സിദ്ദിഖിനെ ആദരിച്ചു. കുട്ടികളെ പഠിപ്പിക്കുന്നതോടൊപ്പം നന്മ മരം, ജനമൈത്രി പോലീസ് എന്നിവരോടൊപ്പം ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ് ജേതാവിനെ ആദരവ് നല്‍കിയത്. തനിക്ക് ലഭിച്ച അവാര്‍ഡ് തുകയില്‍ നിന്നും നന്മ മരം കാഞ്ഞങ്ങാടിന്റെ തെരുവില്‍ കഴിയുന്ന ആളുകള്‍ക്കുള്ള അന്നദാനത്തിന് സഹായവും നല്‍കി മാതൃകയാവുകയും ചെയ്തു. നന്മമരം പ്രസിഡന്റ് സി. പി ശുഭ ഉപഹാരം നല്‍കി ആദരിച്ചു. നന്മമരം ട്രഷറര്‍ രമ്യ ഹരി അധ്യക്ഷത വഹിച്ചു. ഷിബു നോര്‍ത്ത് കോട്ടച്ചേരി, വിനു വേലാശ്വരം, ജലീല്‍ ക്വാളിറ്റി, ഗോകുലാനന്ദന്‍ മോനാച്ച, ദിനേശന്‍ എക്‌സ് പ്ലസ് തുടങ്ങിയവര്‍ സംബന്ധിച്ചു.നന്മമരം ജോയിന്റ് സെക്രട്ടറി
ടി കെ വിനോദ് സ്വാഗതം പറഞ്ഞു

 

error: Content is protected !!