കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ അഞ്ചാം വാര്‍ഡ് ഡി എച്ച്എസ്എസ് കുടുംബശ്രീ എ ഡി എസ് ഓണാ|ഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളുടെ നടത്തി. ഒന്നിച്ചോണം ഒന്നാംതരമായി എന്ന പേരില്‍ ദുര്‍ഗ സ്കൂളില്‍ നടന്ന ഓണാഘോഷത്തില്‍ കുടുംബശ്രീയുടെ കീഴിലുള്ള കിളിക്കൂട് ബാലസഭ കുട്ടികളും വാര്‍ഡിലെ വിവിധ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ എം പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എ ഡി എസ് പ്രസിഡണ്ട് കുസുമ എക് ഡെ അധ്യക്ഷത വഹിച്ചു. അംഗന്‍വാടി വര്‍ക്കര്‍ സെല്‍വി ഗംഗാധരന്, ആശാവര്‍ക്കര്‍ പി ഓമന എന്നിവര്‍ സംസാരിച്ചു.
എ ഡി എസ് സെക്രട്ടറി പി സുമനിധി സ്വാഗതവും സുമിയനത്ത് നന്ദിയും പറഞ്ഞു.
