കോട്ടപ്പാറ: സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളിയുമായിരുന്ന വാഴക്കോട്ടെ പി.കുഞ്ഞമ്പു മൂളന്‍ വീട് (73) അന്തരിച്ചു. ഭാരതത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം അട്ടിമറിച്ചതിനെതിരെ ലോക സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ 1975-ല്‍ കണ്ണൂരില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത് മൂന്ന് മാസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1962 മുതല്‍ ജനസംഘ പ്രവര്‍ത്തകനായിരുന്നു. ബി.ജെ.പി വാഴക്കോട് ബൂത്ത് പ്രസിഡന്റ്, മടിക്കൈ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം പ്രവാസിയായിരുന്നു.ഭാര്യ: സാവിത്രി (മണ്ടേങ്ങാനം). മക്കള്‍: ശാലിനി, സതീശന്, സന്ദീപ് (ഇരുവരും പ്രവാസികള്‍). മരുമക്കള്‍: നാരായണന് കക്കാണം വീട്, വാഴക്കോട് (ചുമട്ടുതൊഴിലാളി, ഹോസ്ദുര്‍ഗ്), അഖില (പാണത്തൂര്‍), ആതിര (കോടോത്ത്). സംസ്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ നടന്നു.
