കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് പാറമ്മല്‍ ബ്രദേഴ്സ് സ്വയം സഹായ സംഘം ഓണാഘോഷം സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ കെ. വി. രാധ ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതി കുഞ്ഞമ്പു മാസ്റ്റര്‍ എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം നല്കി . വീടുകളില്‍ പൂക്കള മത്സരം ഉള്‍പ്പെടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മായി വിവിധ കായിക പരിപാടികള്‍ സംഘടിപ്പിച്ചു. ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസും ചേര്‍ന്ന് വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ വടംവലി മത്സരം സംഘടിപ്പിച്ചു.
മത്സരത്തില്‍ പാറമ്മല്‍ ബ്രദേഴ്സ് ഒന്നാം സ്ഥാനവും ഏറുമാടം ബോയ്സ് രണ്ടാം സ്ഥാനവും നേടി.സമാപനയോഗം ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഇന്‍സ്പെക്ടര്‍ വി. വി.പ്രസന്നകുമാര്‍
ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നര്‍ത്തനം നെല്ലിക്കാടിന്റെ കൈകൊട്ടികളി പരിപാടിക്ക് നിറം ചാര്‍ത്തി. സംഘം പ്രസിഡന്റ് ഉല്ലാസ് അധ്യക്ഷനായി. സെക്രട്ടറി ഗിരീഷ് സ്വാഗതവും ട്രഷറര്‍ ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
