മലയാള ഭാഷ വിട്ട് ടി വി .രാജേഷ് ബാബുവിന്റെ ‘ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍ മേക്കര്‍ ‘ ഇംഗ്ലീഷ് ഭാഷയിലേക്ക്;  ഇംഗ്ലീഷ് പരിഭാഷ ‘ ഡീല്‍ മേക്കര്‍ ഇന്‍ ഓട്ടോമൊബൈല്‍ സെയില്‍സ് ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡി.വൈ എസ്. പി നര്‍കോട്ടിക് സെല്‍ ആന്റ് ജസ്റ്റിസ് ജന്‍ഡര്‍ ഡോ. വി. ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട്: ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയിലെ മലയാളത്തിലെ ആദ്യ പുസ്തകമായ ‘ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍ മേക്കര്‍ ‘ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ ഡീല്‍ മേക്കര്‍ ഇന്‍ ഓട്ടോമൊബൈല്‍ സെയില്‍സ് ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡി.വൈ എസ്. പി നര്‍കോട്ടിക് സെല്‍ ആന്റ് ജസ്റ്റിസ് ജന്‍ഡര്‍ ഡോ. വി. ബാലകൃഷ്ണന്‍ പട്ടാളി പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളി ടെക്നിക്ക് കോളേജ്, റിട്ട.പ്രിന്‍സിപ്പല്‍
എം.ജയകൃഷ്ണന്‍നായര്‍ പുസ്തകം ഏറ്റുവാങ്ങി. നാഷണല്‍ കോ- ഓര്‍ഡിനേറ്റര്‍ ജെ. സി ഐ. ഇന്ത്യ -2022, ബിസിനസ്സ് കോച്ച് ജെ. സി. ഐ -2026 വി കെ .സജിത്ത് കുമാര്‍ അധ്യക്ഷനായി. ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയിലെ സജീവ സാന്നിധ്യം എം. കെ രാധാകൃഷ്ണന്‍. പുസ്തക പരിചയം നടത്തി. സിനിമാ താരം, എഴുത്തുകാരനുമായ സുനില്‍ സൂര്യ, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ , ചാര്‍ട്ടേഡ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, എഴുത്തുകാരസുമായ ഇ ആര്‍. സുഹാസ് കൃഷ്ണന്‍ കെ. വി, സിനിമ, സീരിയല്‍ താരം കലാഭവന്‍ നന്ദന ,കേരള കൗമുദി
പരസ്യഅസിസ്റ്റന്റ് മാനേജര്‍ സി കെ .കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി. വി.
രാജേഷ് ബാബു മറുപടി പ്രസംഗം നടത്തി. സംഗീത സംവിധായകന്‍ പ്രേം നാഥ് ഫിലിപ്പ്
സ്വാഗതവും ഡബ്ബിങ് ആര്‍ടിസ്റ്റ് മാരയ സുമേഷ് നാരായണന്‍ നന്ദിയും പറഞ്ഞു.
ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയില്‍ നിന്നും മലയാള ഭാഷയില്‍ രചിച്ച ഒരു പുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വളരെ പ്രധാനപ്പെട്ട 14- ഓളം പുരസ്‌കാരങ്ങള്‍ മലയാള പതിപ്പിന് ലഭിച്ചിട്ടുണ്ട്.

 

error: Content is protected !!