പട്ടാപ്പകല്‍ ഹെല്‍മെറ്റ് മോഷണം

കാഞ്ഞങ്ങാട് : നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റില്‍ നിന്നും ഹെല്‍മെറ്റ് മോഷ്ടിച്ച് കടന്നു കളഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4 മണിക്കാണ് കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളി ലേറ്റസ്റ്റ് പത്രം ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റില്‍ നിന്നും വിലപിടിപ്പുള്ള റോയല്‍ എന്‍ഫീല്‍ഡ് കമ്പനിയുടെ ഹെല്‍മെറ്റ് മോഷ്ടിച്ചു കൊണ്ടുപോയത് . മുണ്ടുടുത്ത് ഹെല്‍മെറ്റ് ധരിച്ചെത്തിയ മധ്യവയസ്‌കന്‍ എന്ന് തോന്നിപ്പിക്കുന്ന മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ മോഷ്ടാവ് ബൈക്കില്‍ വന്നു നിന്ന ശേഷം ഇറങ്ങിവന്ന് ഹെല്‍മെറ്റ് മോഷ്ടിച്ച് കടന്നുകളയുന്ന ദൃശ്യം ലേറ്റസ്റ്റ് ഓഫീസില്‍ സ്ഥാപിച്ച സി സി ടി വി യില്‍ പതിഞ്ഞിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗര പരിസരത്ത് ഹെല്‍മെറ്റ് മോഷണം പതിവായിട്ടുണ്ട് . മോഷ്ടാവിനെ പിടികൂടണമെന്നാവശ്യപ്പെട്ട് ഉടമ സജി വര്‍ഗീസ് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

 

error: Content is protected !!