കരിന്തളം: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ കിനാനുര്‍ – കരിന്തളം ഗ്രാമപഞ്ചായത്തംഗം ചോയ്യങ്കോട് കക്കോലിലെ കെ.ശ്രീധരന് (49) അന്തരിച്ചു. രോഗം കൂടുതലായതിനാല്‍ ഇന്ന് രാവിലെ ചോയ്യങ്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴെക്കും മരണപ്പെട്ടിരുന്നു. പാണത്തൂര്‍ നെല്ലിക്കുന് സ്വദേശിയായ ശ്രീധരന് പനത്തടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന്. സി പി ഐ (എം) നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി. പാണത്തൂര്‍ ലോക്കല്‍ ക്കമ്മറ്റി അംഗം,ഡിവൈഎഫ് ബ്ലോക്ക് കമ്മറ്റിയംഗം മേഖലാ സെക്രട്ടറി , ഏ കെ എസ് വില്ലേജ് സെക്രട്ടറി,ഏരയാ ക്മ്മറ്റിയംഗം , കെ. എസ് കെ ടി യു വില്ലേജ് സെക്രട്ടറി, ഏരിയാ ക്കമ്മറ്റിയംഗം , ദേശാഭിമാനി പാണത്തൂര്‍ ഏജന്റ്,ഓട്ടോ റിക്ഷാ ഡ്രൈവേഴ്സ് യൂണിയന് ചോയ്യം കോട്യ്യകോട് യൂണിറ്റ് സെക്രട്ടറി,ഡിവിഷന് കമ്മറ്റി സെക്രട്ടറി, നീലേശ്വരം ഏരിയാവൈസ് പ്രസിഡണ്ട്,സി ഐ ടി യു കിനാനൂര്‍-കരിന്തളം പഞ്ചായത്ത് കമ്മറ്റിയംഗം , സി പി ഐ (എം) കിനാനൂര്‍ റോഡ് ബ്രാഞ്ചംഗം എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പരേതരായ കരുണാകരന് സുമിത്ര ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത. മക്കള്‍:അമേഗ്.ആരാധ്യ ( ഇരുവരും വിദ്യാര്‍ത്ഥികള്‍) സഹോദരങ്ങള്‍: രോഹിണി ( അംഗണ്‍ വാടി ഹെല്‍പ്പര്‍ പാണത്തൂര്‍ ) , നാരായണി.
